ലോക രാജ്യങ്ങളുടെ ആക്രമണം ഐസിസിന് നിശ്ചയദാര്‍ഢ്യം നല്‍കുമെന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി

ബാഗ്ദാദ്: ഐഎസിനെതിരായ ലോകരാജ്യങ്ങളുടെ ആക്രമണങ്ങള്‍ ഐഎസിന്റെ നിശ്ചയദാര്‍ഢ്യം വര്‍ദ്ധിപ്പിച്ച് ഐഎസിന്റെ ശക്തി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്ന് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി.ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ അഭിപ്രായപ്രകടനം.

സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും വ്യോമാക്രമണം നടത്തുന്നത് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന പുതിയ നയങ്ങളേയും ഇസ്രായേലിന്റെ ഇടപെടലുകളേയും ശക്തമായ ഭാഷയില്‍ ബാഗ്ദാദി വിമര്‍ശിച്ചു.

കൂടുതല്‍ മുസ്ലിംങ്ങള്‍ ഐഎസിനോടൊപ്പം പോരാട്ടത്തില്‍ പങ്കെടുക്കണമെന്നും ബാഗ്ദാദി ആവശ്യപ്പെട്ടു. ഇതിനിടെ ഐഎസ് പിടിയിലായിരുന്ന റമാദി നഗരം പൂര്‍ണമായും ഇറാഖ് സൈന്യം പിടിച്ചെടുത്തു. നിരവധി ഐഎസ് ഭീകരരാണ് റമാദിയില്‍ കൊല്ലപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: