ഭവന ഭേദനങ്ങള്‍…വര്‍ധനവിന്‍റെ കാര്യത്തില്‍ കോര്‍ക്കിലെയും ഡബ്ലിനിലെയും ഗാര്‍ഡ ഡിവിഷനുകള്‍ മുന്നില്‍

ഡബ്ലിന്‍: കോര്‍ക്കിലെ മൂന്നില്‍ രണ്ട് ഗാര്‍ഡ ഡിവിഷനിലും  കഴിഞ്ഞ് പോയ വര്‍ഷം ഭവനഭേദനങ്ങള്‍ ഉയര്‍ന്ന തോതില്‍ വര്‍ധിച്ചെന്ന് കണക്കുകള്‍.  കോര്‍ക്ക് നോര്‍ത്ത് ഡിവിഷനില്‍ 36 ശതമാനം ആണ് 2015സെപ്തംബര്‍ വരെയുള്ള 12 മാസത്തിനിടെയുള്ള വര്‍ധന. ഇതാകട്ടെ ദേശീയ ശരാശരിയേക്കാളും ആറ് മടങ്ങ് അധികമാണ്.  ഇവിടെ 480 ഭവന ഭേദനങ്ങളാണ് ഗാര്‍ഡ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. മാലോവ്, ഫെര്‍മോയ്, കോബ്, മിഡില്‍ടണ്‍ മേഖലകള്‍ ഭവന ഭേദനം നടന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉണ്ട്. 127 ഭവന ഭേദനങ്ങള്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു. ഡബ്ലിന്‍ ഈസ്റ്റേണ്‍ ഡിവിഷന്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന നിരക്ക് പ്രകടമാക്കുന്നത്. ഇവിടെ 42 ശതമാനം വര്‍ധനവാണ് പ്രകടമായിരിക്കുന്നത്.  കോര്‍ക്ക് സിറ്റിയിലും ഭവന ഭേദനങ്ങള്‍ 17 ശതമാനം നിരക്കില്‍ കൂടിയിട്ടുണ്ട്.

28 ഗാര്‍ഡ സ്റ്റേഷനുകളില്‍  വര്‍ധനവില്‍ മുന്നിലുള്ളനാലാമത്തെ ഡിവിഷനാണ് ഇവിടം. ആകെ 862 ഭദവന ഭേദനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഒരു ദിവസം ശരാശരി രണ്ട് ഭവനഭേദനങ്ങള്‍ എന്ന നിരക്കിലാണിത്. നഗരത്തിലെ 15 ഗാര്‍ഡ സ്റ്റേഷനിലെയും കൂടിയുള്ള കണക്കാണിത്.  മുന്‍ പന്ത്രണ്ട് മാസത്തെ അപേക്ഷിച്ച് 128 കൂടുതല്‍ കേസുകള്‍ ഈ വിഭാഗത്തില്‍ റെക്കോര്‍ഡ് ചെയെന്ന് ചുരുക്കം. കില്‍ഡയറില്‍ 12 ശതമാനം വര്‍ധന, ഡബ്ലിന്‍ സൗത്തിലുംകവാനിലും കൂടി 15 ശതമാനം വര്‍ധന, മോനഗാനിലും 15 വര്‍ധ എന്നിങ്ങനെയാണ് ഉയര്‍ന്നിരിക്കുന്ന നിരക്ക്..ദേശീയമായി ഭവനഭേദനങ്ങളുടെ നിരക്കിലുണ്ടായ വര്‍ധന 6.2 ശതമാനം ആണ്.

17 ഡിവിഷനുകളില്‍ ഇത് വര്‍ധിച്ചു.  കോര്‍ക്ക് വെസ്റ്റ് ഡിവിഷനില്‍ പൊതുവെ കുറ്റകൃത്യങ്ങള്‍കുറവാണ് ഇവിടെ ഭവന ഭേദനങ്ങല്‍ 21 ശതമാനം കുറയുകയും ചെയ്തു. ഈ ഡിവഷനില്‍ മക്റൂം , കിന്‍സാല്‍, ബാന്‍ട്രി,ബാന്‍ഡന്‍, എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ആകെ 194 ഭവനഭേദനങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 51  എണ്ണത്തിന്‍റെകുറവ് ഇക്കുറിയുണ്ട്. വെസ്റ്റ് മീത്തിലും 34 ശതമാനത്തിന്‍റെ കുറവുണ്ട്. ഡൊണീഗല്‍ 18 ശതമാനം, ടിപ്പറേറി 13 ശതമാനം, ഗാല്‍വേ 12 ശതമാനം എന്നിങ്ങനെയും ഭവനഭേദനകേസുകളില്‍കുറവ് കാണിക്കുന്നുണ്ട്.  ഡബ്ലിന്‍ അതിന്‍റെ കുറത്ത് പാട് ഇക്കുറിയും നിലനിര്‍ത്തി ഒന്നാമതുണ്ട്.  ഒരു ദിവസം ശരാശരി 35 ഭവനഭേദനങ്ങളെങ്കിലും ഡബ്ലിനില്‍ നടക്കുന്നുണ്ട്. 12,700  ആണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംഭവങ്ങള്‍.  11 ശതമാനം വര്ധനയാണിത്.

Share this news

Leave a Reply

%d bloggers like this: