കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

ബംഗലൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. ബംഗലൂരു സിറ്റി എല്‍.എല്‍.സി സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് 13 സീറ്റുകളില്‍ കൂടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി അഞ്ചു സീറ്റുകളിലും ജനതാദള്‍ സെകുലര്‍ ഒരിടത്തും സ്വതന്ത്രര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.

എം.എല്‍.സിയിലെ 25 അംഗങ്ങളുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. നിയമസഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിലും 75 കൗണ്‍സിലില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നത് സര്‍ക്കാരിന് തലവേദനയായിരുന്നു.

കൗണ്‍സിലിലെ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബി.ജെ.പി 20 ഉം ജെ.ഡി.യു 18 ഉം മറ്റുള്ളവര്‍ ആറിടത്തും 60 സ്വതന്ത്രരും മത്സരിച്ചു. സ്ഥാനാര്‍ത്ഥികളില്‍ എട്ടു പേര്‍ വനിതകളാണ്.

Share this news

Leave a Reply

%d bloggers like this: