കേരള സന്ദര്ശനത്തിനെത്തിയ ആര്എസ്എസ് സര്‌സംഘ് ചാലക് മോഹന്‍  ഭാഗവത് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരള സന്ദര്ശനത്തിനെത്തിയ ആര്എസ്എസ് സര്‌സംഘ് ചാലക് മോഹന്‍ ഭാഗവത് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആര്എസ്എസ് മേധാവി അറിയിച്ചതായി ചര്ച്ചയില്‍ പങ്കെടുത്തവര് പറഞ്ഞു.

ദൃശ്യമാധ്യമ ചര്ച്ചയില്‍ പങ്കെടുക്കുന്നവരെന്ന നിലയിലാണ് അഭിഭാഷകനായ ശിവന്‍ മഠത്തിന്‍, ടി.ജി. മോഹന്ദാസ്, വിവരാവകാശ പ്രവര്ത്തകനായ ഡി.ബി. ബിനു എന്നിവരുമായി ആര്എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയത്. പിന്നീട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യവും കൂടിക്കാഴ്ചയില് പങ്കാളികളായി.

മാധ്യമങ്ങള്ക്ക് കൂടിക്കാഴ്ച നടക്കുന്ന വീട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ന്യൂന പക്ഷങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും രാജ്യത്തില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞതായി ചര്ച്ചയില് പങ്കെടുത്തവര് അറിയിച്ചു.

അഴിമതിക്കെതിരെ കേന്ദ്രസര്ക്കാര് ശക്തമായ നടപടിയെടുക്കും. വിവരാവകാശ നിയമം അട്ടിമറിക്കാനുളള നീക്കം അനുവദിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞതായി അവര്‍ അറിയിച്ചു. എറണാകുളത്തെ ഹിന്ദു ആശുപത്രി ഉടമസ്ഥരുമായും മോഹന്‍  ഭാഗവത് ചര്ച്ച നടത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: