ഈ വര്‍ഷം മൂന്നില്‍ ഒന്ന് വീതം ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് ചെലവ്വര്‍ധിച്ചത് അമ്പത് ശതമാനത്തോളം

ഡബ്ലിന്‍: ഈ വര്‍ഷം മൂന്നില്‍ ഒന്നിലേറെ ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് വര്‍ധനയുണ്ടായത് 50 ശതമാനത്തോളമെന്ന് റിപ്പോര്‍ട്ട്. എഎ മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍വെയാണ് 5000 വരുന്ന വാഹാന ഉടകളില്‍ സര്‍വെ നടത്തി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 34 ശതമാനം ഡ്രൈവര്‍മാര്‍ക്ക് പ്രീമിയം വര്‍ധന 20-50 ശതമാനത്തിനിടയിലാണ്. കഴിഞ്ഞ വര്‍ഷം 30 ശതമാനം ഡ്രൈവര്‍മാരായിരുന്നു 20 ശതമാനത്തിലധികം പ്രീമിയം വര്‍ധന നേരിട്ടിരുന്നത്.

അഞ്ചില്‍ ഒരാള്‍ക്ക് പ്രീമിയം നിരക്കില്‍ മാറ്റമില്ല. അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രീമിയത്തില്‍ ഇടിവുള്ളത്. വാഹന ഇന്‍ഷുറന്‍സ് എന്നത് നിയമപരമായ ബാധ്യതയാകുന്നതാണ് പലരും ഇത് ഉപേക്ഷിക്കാതിരിക്കാന്‍കാരണം. അധികൃതര്‍ പരിഷ്‌കരണങ്ങള്‍കൊണ്ട് വന്നെങ്കിലും ചെലവ് വളരെ വര്‍ധിക്കുകയാണ് ചെയ്യുന്നത്. മേഖലയില്‍ സുതാര്യതയും ഇല്ലെന്ന ആക്ഷേപമുണ്ട്. ചട്ടങ്ങള്‍ നടപ്പാക്കുന്നത് കമ്പനികളെ സംബന്ധിച്ച് കുറവുമാണ്. നാലില്‍ ഒരു ഡ്രൈവര്‍മാരും ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് എടുക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ പരിരക്ഷയും കുറവ് മാത്രം മുന്നോട്ട് വെയ്ക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: