ഫ്രാങ്ക് കൊടുങ്കാറ്റില്‍ 13000 വീടുകള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

ഡബ്ലിന്‍: ഫ്രാങ്ക് കൊടുങ്കാറ്റിന്റെ ഫലമായി ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പൊക്കത്തില്‍ 13000 വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വൈദ്യുതി നഷ്ടപ്പെട്ടു. ബാന്‍ഡന്‍, ഫെര്‍മോയ്, കോബ്, മേയ്‌നൂദ്, കാര്‍ന്യു, അത്‌ലോണ്‍ എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വൈദ്യുതി നഷ്ടപ്പെട്ടത്.
കൊടുങ്കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീണതും ശക്തമായ കാറ്റുമാണ് നാശനഷ്ടങ്ങളുണ്ടാകാന്‍ കാരണമായതെന്നും തല്ലാഗ്ട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് ശക്തമായ കാറ്റില്‍ ചെറിയ തകരാറുകള്‍ സംഭവിച്ചുവെന്നും വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇ എസ് ബി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: