രഞ്ജിത്തിനെ കുടുക്കിയതെന്ന് ബന്ധുക്കള്‍

മലപ്പുറം: ഐ എസ് ഐ ബന്ധം ആരേപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെ ബോധപൂര്‍വ്വം ആരോ കുടുക്കിയതാണെന്ന് ബന്ധുക്കള്‍. രഞ്ജിത്തിന് ഭീകര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കഴിഞ്ഞ ഒരു മാസമായി രഞ്ജിത്ത് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.
ഗൂഢലക്ഷ്യത്തോടെയാണോ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. പ്രായക്കുറവും പക്വതയില്ലായ്മയും അബദ്ധത്തില്‍പ്പെടാന്‍ കാരണമായോ എന്ന സംശയവും ബന്ധുക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: