ഇസ്ലാമിക്സ്റ്റേറ്റിന് വേണ്ടിപ്രവര്‍ത്തിച്ചയാളെ നാടു കടത്തുന്നതില്‍ യൂറോപ്യന്‍ കോടതിയുടെ ഇടപെടല്‍..നാട് കടത്തില്‍ നീളും

ഡബ്ലിന്‍: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ നാട് കടത്താനുള്ള നീക്കത്തിന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ തട.  അയര്‍ലന്‍ഡ് ഇയാളെ നാടുകടത്തുന്നത് കൊണ്ട്   മനുഷ്യാവകാശ കോടതി  ഉത്തരവിട്ടു.  മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് നാട് കടത്താനായിരുന്നു  ഉദ്ദേശിച്ചിരുന്നത്.  ഇയാളെ നാടുകടത്തുന്നതിനുള്ള ഉത്തരവ് നേരത്തെ മരവിപ്പിച്ചിരുന്നു ഇത് എടുത്ത് കളയാന്‍ ഹൈകോടതി തീരുമാനിക്കുകയും ചെയ്തു ഇതിനെതിരെ അപീല്കോടതിയ സമീപിച്ചിരിക്കുകയായിരുന്നു ഇയാള്‍. ജനുവരി പതിമൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.  ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതായും  നാട് കടത്തിയാല്‍ അവിടെവെച്ച്പീഡിപ്പിക്കപ്പെടുമെന്ന് ഭയമുള്ളതായും  കോടതിയില്‍ ഇയാള്‍ ബോധിപ്പിച്ചു.

ഇയാളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പീഡനം ഏല്‍ക്കേണ്ടി വരാം.   ഇയാള്‍ തീവ്രവാദപ്രവര്‍ത്തനത്തിന്  ആളെ എത്തിക്കുന്നതിനും മറ്റും സംഘാടനം നടത്തി വരികയാണെന്നാണ് അയര്‍ലന്‍ഡ് പറയുന്നത്. അയര്‍ലന്‍ഡിലെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രധാന റിക്രൂട്ടറും ഇയാളാണെന്ന് കരുതുന്നു. എന്നാല്‍ കുറ്റം നിഷേധിച്ചിട്ടുണ്ട ഇയാള്‍. താന്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും പറഞ്ഞു. കഴിഞ്ഞപതിനഞ്ച് വര്‍ഷമായി ഇയാള്‍ അയര്‍ലന്‍ഡിലാണ് താമസം.  മനുഷ്യാവകാശ കോടതിയില്‍ അയര്‍ലന്‍ഡ് കേസ് തുടര്‍ന്നും കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിന് ശേഷമേ അന്തിമ വിധി പറയാവൂ എന്നും അപേക്ഷിച്ചു.  നാട് കടത്താന്‍ ഉത്തരവിട്ടാല്‍ ഐറിഷ് നിയമ പ്രകാരം സ്വയം സ്റ്റേ ലഭിക്കാന്‍ വഴിയില്ല.

ഇത് കൊണ്ടാണ് യൂറോപ്യന്‍ കോടതിയെ സമീപച്ചതെന്ന് ഐസിസ് റ്രൂട്ടറുടെ അഭിഭാഷകന്‍ പറഞ്ഞു.  ഇടക്കാല വിധിക്ക് ശ്രമിച്ചെങ്കിലും കോടതി അത് പുറപ്പെടുവിക്കാന്‍ തയ്യാറായിട്ടില്ല.  ഇരുകൂട്ടരുടെയും വാദം കേട്ടശേഷം കേസ് 13 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അപീല്‍കോടതി യൂറോപ്യന്‍ കോടതിഇടപെട്ട സാഹചര്യത്തില്‍ വിധി പറയുന്നില്ലെന്ന് വ്യക്തമാക്കി. ഡിസംബര്‍ മുപ്പതിന് മുമ്പായി നാട് കടക്കണമെന്നായിരുന്നു നിര്‍ദേശം.   ഇതില്‍ പരാജയപ്പെട്ടാല്‍ ജനുവരി അഞ്ചിന് മുമ്പായി ഗാര്‍ഡയെ  നാഷണല്‍ ഇമിഗ്രേഷന്‍ബ്യൂറോയെ വിവരം അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.  മാര്‍ച്ചില്‍ ഇയാള്‍ക്ക് നാട് കടത്തപ്പെടുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. മകനും ഭാര്യയും വിദേശത്തായതിനാല്‍ ഇയാളുടെ റസിഡന്‍സി പെര്‍മിറ്റും പുതുക്കി നല്‍കിയില്ലയ അയര്‍ലന്‍ഡില്‍ ജനിച്ച മകന്‍റെ പൗരത്വം അടിസ്ഥാനമാക്കിയാണ് ഇയാള്‍ അയര്‍ലന്‍ഡില്‍ റസിഡന്‍സി പദവി നേടിയത്.  അനവധി നിയമ നടപടികള്‍ നാട് കടത്തപ്പെടാതിരിക്കാന്‍ വേണ്ടി നിയമപരമായി എടുത്തിട്ടുണ്ട് ഇവയില്‍ പലതും കോടതിയ്ക്ക് മുന്നില്‍ ഇനിയും തീരുമാനമാവാതെയുണ്ട്.

Share this news

Leave a Reply

%d bloggers like this: