ഡല്‍ഹിയില്‍ വീണ്ടും അധികാര വടം വലി… ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ നടപടി ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും അധികാര വടംവലി. ഡല്‍ഹിയിലെ രണ്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്ത ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചു. കേന്ദ്ര ഭരണ പ്രദേശത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് 200 ഓളം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തിനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും രംഗത്തെത്തി. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമായി ചര്‍ച്ചയ്ക്ക തയ്യാറാകാതെ ലഫ്.ഗവര്‍ണറെ കാണാനുള്ള ഉദ്യോഗസ്ഥരുടെ നടപടി വൃത്തികെട്ട കളിയാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യോന്ദ്ര ജെയിന്‍ ആരോപിച്ചു.

പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ഫയലില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച രണ്ട് സ്‌പെഷ്യല്‍ സെക്രട്ടറിമാരെയാണ് സസ്‌പെന്റു ചെയ്തത്. നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കേന്ദ്ര ഭരണ പ്രദേശ കേഡറിലെ 200 ഓളം ഓഫീസര്‍മാര്‍ ഇന്ന് അവധിയെടുത്തത്. എഴുപതോളം ഐ.എ.എസ് ഓഫീസര്‍മാരും ഇന്ന് ഉച്ചവരെ അവധിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: