ലൈംഗിക ആരോഗ്യത്തിന് ആപ്പിള്‍ മുതല്‍ ചീര വരെ

ലൈംഗികാരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധവെയ്ക്കുന്നത് നല്ലതാണ്. വന്ധ്യത മുതലുള്ളവ ചെറുക്കുന്നതിനും മികച്ച ആരോഗ്യത്തിനും ഇത് സഹായകരമാകും. ആപ്പിള്‍ മുതല്‍ ചീരവരെയുള്ള പഴങ്ങളും പച്ചക്കറികളും ലൈംഗികാരോഗ്യം കാത്ത് സൂക്ഷിക്കുന്നതിന് അനുയോജ്യം തന്നെ.

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റ്‌സും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തി ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാണ്. ലൈംഗിക വേളയില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ,വിറ്റാമിന്‍ കെ, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങി പോഷകങ്ങളുടെ കലവറ തന്നെയാണ് ആപ്പിള്‍.

ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് സെക്‌സ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ധാരാളം ഫോളിക് ആസിഡ് അടങ്ങിയ ശതാവരിയും സെക്‌സ് ഹോര്‍മോണിന്റെ ഉത്പാദനത്തെ സഹായിക്കുന്നു.

ഉണങ്ങിയ പപ്പായ അന്ധസ്രാവി ഗ്രന്ഥികളെ പോഷിപ്പിക്കുന്നു. ഇത് ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായകരമാകും. പഴം, ചെറുനാരങ്ങ എന്നിവ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വന്ധ്യത തടയുന്നതിന് നല്ലതാണ്. പയര്‍ വര്‍ഗങ്ങളും ആരോഗ്യനില മെച്ചപ്പെടുത്തും. പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പോഷകസംപുഷ്ടമായ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി തുടങ്ങിയ ഡ്രൈഫ്രൂട്‌സ് കൂടുതലായി കഴിക്കുന്നത് പ്രയോജനം ചെയ്യും.ഗ്രീന്‍പീസ്, സോയ, കൂണ്‍ എന്നിവ കഴിക്കുക. ഒലീവെണ്ണയില്‍ പാകം ചെയ്യുന്നതാണ് നല്ലത്. മത്സ്യവിഭവങ്ങളില്‍ ചെമ്മീനും, മത്തിയും, കക്കയും കൂടുതലായി ഉള്‍പ്പെടുത്തുക. നെല്ലിക്ക, റാഗി, എള്ള്, മുരിങ്ങ എന്നിവയും ലൈംഗികാരോഗ്യം സംരക്ഷിക്കാന്‍ മികച്ച ഭക്ഷവസ്തുക്കളാണ്.

Share this news
%d bloggers like this: