ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിക്കുവേണ്ടി പുതിയ തീരുമാനങ്ങളുമായി സി.പി.എം പാര്‍ട്ടി പ്ലീനം അവസാന ഘട്ടത്തിലേക്ക്

കൊല്‍ക്കത്ത: ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിക്കുവേണ്ടി പുതിയ തീരുമാനങ്ങളുമായി സി.പി.എം പാര്‍ട്ടി പ്ലീനം അവസാന ഘട്ടത്തിലേക്ക്. സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിച്ചു. 36 ഭേദഗതികളോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. ആറു ഭേദഗതികളോടെ പ്രമേയത്തിനും അംഗീകാരം നല്‍കി. റിപോര്‍ട്ടിന്‍മേലുള്ള മറുപടി പി.ബി അംഗം പ്രകാശ് കാരാട്ടും നയരേഖയിലുള്ള മറുപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നല്‍കി.

ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി മുന്നോട്ടു പോകുമെന്നും മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കും. പുതിയ ബദല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയത അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനായി ഒരുങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

നയരേഖ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അത് നടപ്പാക്കുകയാണ് വേണ്ടതെന്നും പ്ലീനത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു. പി.ബി മുതല്‍ താഴേത്തട്ടില്‍വരെ നയരേഖ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. ഇന്ന് വൈകുന്നേരത്തോടെ കൂടി പ്ലീനം സമാപിക്കും.

Share this news

Leave a Reply

%d bloggers like this: