ജനം ഫ്രാങ്ക് കൊടുങ്കാറ്റില്‍ ദുരിതം നേരിടുന്നതിനടയില്‍ സാമൂഹ്യവിരുദ്ധരുടെ വംശീയ ചുമരെഴുത്തുകള്‍

ഡബ്ലിന്‍: ഇമിഗ്രേഷന്‍  കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിന്‍റെ  എതിര്‍വശത്തെ കെട്ടടത്തില്‍വംശീയ  പരാമര്‍ശം  കലര്‍ന്ന ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു. സെന്‍റ് ആന്‍ഡ്രൂസ് സ്ട്രീറ്റ് ഡബ്ലിനിലാണ്  സംഭവം നടന്നിരിക്കുന്നത്. “Immigration pushers. Blood on your hands.” എന്നാണ് എഴുതിയിരിക്കുന്നത്.   ഇമിഗ്രേഷന്‍ കൗണ്‍സില്‍ അടുത്തവര്‍ഷത്തോടെ  എല്ലാ തരത്തിലുള്ള വംശീയതയും അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന്   കൗണ്‍സിലില്‍ നിന്നുള്ളജെറി ഒ കോണര്‍ വ്യക്തമാക്കി. ഫ്രാങ്ക് കൊടുങ്കാറ്റ് വീശി രാജ്യം ദുരിതം നേരിടുന്ന ഈ സമയത്ത് കെട്ടിടങ്ങളില്‍ വംശീയ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതി വെച്ച് കെട്ടിടം നശിപ്പിക്കുന്നത്  മാനിസികമായ നിലവാരം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയിലെ സമൂഹം  പരസ്പരം സാഹായിക്കുകയാണ് ഈ ദുരിതഘട്ടത്തിലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.  രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍  മാനുഷികമായ പരിഗണനകളോടെ പ്രതികരിച്ച വര്‍ഷമാണ് 2015 എന്നും  കുട്ടികള്‍, സ്ത്രീകള്‍,  യുദ്ധം മൂലം പലായനം ചെയ്യേണ്ടി വരുന്നവര്‍ എന്നിവരോടൊക്കെ അനുകമ്പയോടെയാണ് ഈ വര്‍ഷം ജനങ്ങള്‍ പെരുമാറിയത്.  തീവ്രാവദം പോലെയും മറ്റുള്ള കാര്യങ്ങള്‍ക്ക് പൊതു ജനങ്ങളില്‍ നിന്ന് പിന്തുണയും ലഭിക്കുന്നില്ലെന്നും സൂചിപ്പിച്ചു.

ഗാര്‍ഡ പ്ലസ് സംവിധാനം  വംശീയ കുറ്റകൃത്യങ്ങളെ പ്രത്യേകമായി തന്നെ രേഖപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ഇത്  കൗണ്‍സിലിന്‍റെ ആവശ്യപ്രകാരം ആണ് തുടങ്ങിയത്.  കൃത്യമായകണക്ക് അറിയുന്നതും അതിന്‍റെ സ്വഭാവം വ്യക്തമാകുന്നതും 2016ല്‍  വംശീയത അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരം.

Share this news

Leave a Reply

%d bloggers like this: