കാറ്റ് തുടരും…മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയേക്കാം

 ഡബ്ലിന്‍: വെക്സ് ഫോര്‍ഡ്, ഡോണീഗല്‍, ഗാല്‍വേ, ലിതറിം, മയോ, സ്ലൈഗോ, ക്ലെയര്‍,കോര്‍ക്ക് കെറി വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍  യെല്ലോ അലര്‍ട്ട്.  മണിക്കൂറില്‍ ശരാശരി 50-65 കിലോമീറ്ററിന് ഇടയില്‍ശക്തമായ കാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇത് 95-110 കീലോമീറ്റര്‍വരെയും വേഗത കൈവരിക്കാവുന്നതാണ്.  കാറ്റ് തെക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്കായിരിക്കും ആദ്യം പിന്നീടിത് തെക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞോറോട്ടായിമാറും. തീര മേഖലയായ കോണാക്ടിലും ഡോണീഗല്ലിലും ഏറ്റവും ശക്തമായും വീശാം. മണ്‍സ്റ്ററിലും ലിന‍്സ്റ്ററിലും ഇപ്പോഴും വെള്ളപ്പൊക്കം പ്രശ്മാകാവുന്നതാണ്.  പാര്‍ടീസന്‍ വെയ്റിലൂടെയുള്ള ജലഒഴുക്ക്സെക്കന്‍റില്‍  440ക്യൂബിക് മീറ്ററായിരുന്നു ഇന്നലെ.

ഇന്ന് വീണ്ടും സാഹചര്യം വിലയിരുത്തി വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കും.  വരും ദിവസങ്ങളില്‍ ലോഫ് ഡെര്‍ഗില്‍  വെള്ളം 2009 നിലയിലേക്ക് ഉയരാം. ഇത് സ്പ്രീങ് ഫീല്‍ഡ്, മോണ്ട് പീലിയര്‍, കാസില്‍കോണല്‍, മൗണ്ട് ഷാനോന്‍ യൂണിവേഴ്സിറ്റി ഓഫ് ലിമെറിക് എന്നിവിടങ്ങളിലെല്ലാം ജലം ഉയരുന്നതിന് കാരണമാകാം. എഎ റോഡ് വാച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളം ഉള്ള റോഡിലൂടെയാണ് പോകുന്നതെങ്കില്‍ റോഡിന്‍റെ കേന്ദ്രഭാഗത്ത് കൂടെ പോകുന്നതിന് ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ റോഡുകള്‍ അടച്ചിടുകയും ചെയ്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: