എട്ട് കൗണ്ടികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഡബ്ലിന്‍: രാജ്യത്തിന്റെ പല ഭാഗത്തും കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രത്യേക മീറ്റിങ്ങ് ഒത്തുകൂടി. മെറ്റ് എയ്‌റീന്‍ എട്ട് കൗണ്ടികളില്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഈ അടിയന്തിര ചര്‍ച്ച വിളിച്ചുകൂട്ടിയത്. ഡബ്ലിന്‍, കാര്‍ലോ, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, ടിപ്പെരറി,   വാട്ടര്‍ഫോര്‍ഡ്
എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കുസാധ്യതയുണ്ടെന്നും മെറ്റ്‌ എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: