വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കും

ഡബ്ലിന്‍: വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ഇപ്പോഴുള്ള വോളണ്ടിയര്‍മാരെ സഹായിക്കുന്നതിനായി പ്രതിരോധ വകുപ്പിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും കീഴില്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കുമെന്ന് ഗവണ്‍മെന്റ്.

കഴിഞ്ഞ രാത്രിയും തീവ്രമായ മഴയുണ്ടായിരുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച്ചത്തേക്കുകൂടി വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസമായി വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍ കഷീണിതരായ സാഹചര്യത്തിലാണ് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പബ്ലിക് വര്‍്ക്‌സ് മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. വെള്ളപ്പൊക്കത്തിലുണ്ടായ ദുരന്തങ്ങള്‍ നേരിടുന്നതിനും അടിയന്തിര മുന്‍കരുതലുകളെടുക്കുന്നതിനുമായി പ്രധാനമന്ത്രി എന്‍ഡ കെന്നി ഉത്തരവാദിത്തപ്പെട്ട എല്ലാ മന്ത്രിമാരെയും ഉള്‍പ്പെടുത്തി ചൊവ്വാഴ്ച്ച കാബിനറ്റ് മീറ്റിങ്ങ് ആസൂത്രണം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: