കോര്‍ക്കില്‍ ഇന്ന് ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷ സന്ധ്യ

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ സന്ധ്യക്കായി കോര്‍ക്കിലെ മലയാളി സമൂഹം ഒരുങ്ങി. ടോഗെരിലെ സെന്റ് ഫിന്‍ബാര്‍സ് ക്ലബില്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 5.30 ന് പരിപാടികള്‍ ആരംഭിക്കും. കുട്ടികളും മുതിര്‍ന്നവരും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വരുന്നു. കോര്‍ക്കില്‍ ആദ്യമായി നടക്കുന്ന ക്യാഷ് അവാര്‍ഡിനും എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ആവേശകരമായ കരോള്‍ മത്സരത്തിന് ഈ കലാ സന്ധ്യ സാഷ്യം വഹിക്കും. കാറ്റിനും മഴക്കും തങ്ങളുടെ ആവേശത്തെ തെല്ലും തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു ടീമുകള്‍ അവസാന വട്ട പരിശീലനത്തിലാണ്. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേര്ന്ന് ഈ കലാ സായാഹ്നം വിജയമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍്ത്തിച്ചു.

Anish

Share this news

Leave a Reply

%d bloggers like this: