എസ്എന്‍ഡിപി മൈക്രോഫിനാന്‍സില്‍ 80.30 ലക്ഷത്തിന്റെ തട്ടിപ്പ്: വിജിലന്‍സ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുളള മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിശോധിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍, വിജിലന്‍സ് ഇക്കാര്യമറിയിച്ചത്.

തട്ടിപ്പ് നടന്നകാര്യം സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 11ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഓഡിറ്റുകള്‍ നടത്തിയിരുന്നു.തുടര്‍ന്ന് രഹസ്യ പരിശോധനയും നടത്തി. ഇതിനു ശേഷമാണ് തട്ടിപ്പ് നടന്നുവെന്ന നിഗമനത്തിലെത്തിയത്.
മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് താന്‍ അഴിമതിയും നടത്തിയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.വിഷയത്തെ നിയമപരമായി നേരിടുമെന്നും കേസിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: