ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന. കെ എം മാണി മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടി. സീനിയര്‍ അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരുടെ നിയമോപദേശമാണ് തേടിയത്.

കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബസന്തിന്റെ നിയമോപദേശവും തേടിയതായാണ് സൂചന. പരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് മഹേഷ് ജഠ് മലാനിയും ബസന്തും നിയമോപദേശം നല്‍കിയതായാണ് സൂചന.

ബാര്‍ കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെഎം മാണി ധനമന്ത്രിസ്ഥാനം രാജി വെച്ചത്. കേസില്‍ മാണിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ശരിയായ അന്വേഷണം നടന്നിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും വിധി പ്രസ്താവിക്കവേ ജസ്റ്റിസ് കെ കമാല്‍പാഷ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: