നിരഞ്ജന്റെ മരണം ഭീകരന്റെ മൃതദേഹം പരിശോധിക്കുമ്പോള്‍ ഉടന്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച്

പത്താന്‍കോട്ട്: ലഫ്. കേണല്‍ ഇ കെ നിരഞ്ജന്‍ സ്‌ഫോടനത്തില്‍ മരിക്കാനിടയായത് കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്നു പരിശോധിക്കാന്‍ തിരിച്ചിട്ടപ്പോഴാണ് സംഭവിച്ചത്. ആ സമയത്ത് നിരഞ്ജന്‍ ബോംബ് സ്യൂട്ട് ധരിച്ചിരുന്നില്ലെന്നും സാധാരണ യന്ത്രങ്ങള്‍ ഉപയോഗിച്ചുചെയ്യുന്ന പരിശോധന നിരഞ്ജന്‍ നേരിട്ടുചെയ്യുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ഭീകരരുടെ മൃതശരീരം നീക്കംചെയ്യാനും ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടെങ്കില്‍ അത് നിര്‍വീര്യമാക്കാനും എന്‍എസ്ജി ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത് ഞായറാഴ്ച രാവിലെ 7.30നാണ്. ആദ്യത്തെ മൃതദേഹം പരിശോധനക്കുശേഷം രണ്ടാമത്തെ മൃതദേഹം പരിശോധിക്കുമ്പോള്‍ ആ സമയത്ത് മൃദദേഹത്ത് കെട്ടിവെച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. നിരഞ്ജന്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരു ഉദ്യോഗസ്ഥന്റെ കൈ തെറിച്ചുപോയി. മൂന്നാമത്തെ ഉദ്യോഗസ്ഥന്റെ ശരാരമാകെ പൊള്ളലേക്കുകയും ചെയ്തു. ബോംബോ ഗ്രനേഡോ മറ്റു സ്‌ഫോടകവസ്തുക്കളോ റിമോട്ട് കണ്‍ട്രോളറിലൂടെ പരിശോധിക്കാനുള്ള സൗകര്യം എന്‍എസ്ജിക്ക് ഉണ്ടെങ്കിലും ആ സന്ദര്‍ഭത്തില്‍ അതുപയോഗിച്ചിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: