വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ തകര്‍ന്നു; വാഹനയാത്രക്കാര്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: രാജ്യത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത് നിരവധി റോഡുകള്‍. വെള്ളപ്പൊക്കം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ വാഹനാപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള റോഡുകള്‍ ഗതാഗതയോഗ്യമല്ലെന്നും കഴിവതും ഈ റോഡുകളിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്നുമാണ് ഗാര്‍ഡയുടെ നിര്‍ദ്ദേശം. നാളെ രാവിലെവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും നോര്‍ത്തേണ്‍ ഹില്‍ മേഖലയിലെ മഞ്ഞുപാളി വെള്ളപ്പൊക്കത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കില്ലീകാസില്‍ മാര്‍ട്ടിയറിനു മധ്യേയുളള കോര്‍ക്ക് മുതല്‍ വാട്ടര്‍ഫോര്‍ഡ് വരെയുള്ള എന്‍25 റോഡ് തികച്ചും ഗതാഗതയോഗ്യമല്ലെന്നും അതിനാല്‍ ഈ വഴിതിരിച്ചുവിട്ടിരിക്കുകയാണെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന് കഴിയില്ല. അതിനാല്‍ ഈ റൂട്ടില്‍ ഗതാഗത തടസ്സം നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: