ബാര്‍ കോഴ,കെ.ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി

കൊച്ചി : ബാര്‍ കോഴക്കേസില്‍ എക്‌സൈ് വകുപ്പ് മന്ത്രി കെ.ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി. ബാബുവിനെ കുറ്റവിമുക്തനാക്കുന്നതായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ലളിതകുമാരി കേസിലെ വിധി പ്രകാരം എന്തുകൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും ഹൈക്കോടതി ചോദിച്ചു.

എന്നാല്‍, ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന്, ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ എടുത്ത നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടിയെടുക്കുന്നതില്‍ ആറുമാസത്തെ കാലതാമസം ഉണ്ടായതിന്റെ കാരണവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബാര്‍ കോഴയില്‍ നിരവധി കേസുകള്‍ ഉള്ളതാണ് കാലതാമസത്തിന് ഇടയാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Share this news

Leave a Reply

%d bloggers like this: