അയര്‍ലന്‍ഡും ചിലിയും തമ്മില്‍ ധാരണ… നൂറോളം പേര്‍ക്ക് ഇരു രാജ്യത്തും വര്‍ക്കിങ് ഹോളിഡേ വിസ അനുവദിക്കാന്‍ തീരുമാനമായി

ഡബ്ലിന്‍: അയര്‍ലന്‍ഡും  ചിലിയും തമ്മില്‍ പുതിയ കരാര്‍ വന്നു .ഇതോടെ നൂറോളം പേര്‍ക്ക് ഇരു രാജ്യങ്ങളിലും തൊഴില്‍ അവസരത്തിന് വഴി തെളിയും.  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് വേണ്ടി കരാര്‍ ഒപ്പുവെച്ചിരിക്കുകയാണ്.  കരാര്‍ പ്രകാരം 100 വരുന്ന വര്‍ക്കിങ് ഹോളിഡേ വിസ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്.  ഫാര്‍മസ്യൂട്ടിക്കല്‍സ് , ടെലി കമ്മ്യൂണിക്കേഷന്‍സ്, സോഫ്റ്റ് വെയര്‍മേഖലയില് കൂടുതല്‍ സഹകരണം ലക്ഷ്യമിടുന്നുണ്ട് ഇരു രാജ്യങ്ങളും.

ഐറിഷ് വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാനും ചിലിയുടെ വിദേശകാര്യമന്ത്രി ഹെറാള്‍ഡോ മുനോസും തമ്മില്‍ ലോയ്സില്‍ ഇന്നലെ കൂടികാഴ്ച്ച നടത്തിയിരുന്നു. സ്വതന്ത്ര ചിലിയുടെ ആദ്യകാല നേതാവ്  ബെര്‍നാര്‍ഡോ ഒ ഹിഗിന്‍സിന്‍റെ പിതാവ്  അയര്‍ലന്‍ഡില്‍ ജനിച്ച സ്പാനിഷ് നോബേല്‍സമ്മാന ജേതാവായിരുന്നു.  ചിലിയുമായുള്ള അയര്‍ലന്‍ഡിന്‍രെ വാണിജ്യ ബന്ധം 264 മില്യണ്‍ ആയിരുന്നു രണ്ട് വര്‍ഷം മുമ്പ്

Share this news

Leave a Reply

%d bloggers like this: