രാജ്യത്തെ സെക്കന്‍ഡറി അദ്ധ്യാപകര്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് സമരത്തിന്

ഡബ്ലിന്‍: രാജ്യത്തെ സെക്കന്‍ഡറി അദ്ധ്യാപകര്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് സമരത്തിനെന്ന്  വ്യക്തമാക്കി  ടീച്ചേഴ്സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ്.   യൂണിയനിലെ 89 ശതമാനം അംഗങ്ങളും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. അനിശ്ചിതമായി നില്‍ക്കുന്ന തൊഴില്‍ പദവി,  പുതിയ അദ്ധ്യാപകര്‍ക്ക് മുന്നോട്ട് വെയ്ക്കുന്ന കുറ‍ഞ്ഞ വേതന വ്യവസ്ഥകള്‍  എന്നിവയ്ക്കെതിരായാണ് പ്രധാനമായും സമരം.

14,000  വരുന്ന അദ്ധ്യാപകരാണ് സംഘടനയില്‍ ഉള്ളത്.  ഏത് വിധത്തിലാണ് സമരം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. തീയതിയും തീരുമാനക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടല്ലാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അദ്ധ്യാപകരുടെ  സമരം ഫെബ്രുവരി മൂന്നിന് നടക്കുന്നുണ്ട്. സാമ്പത്തികമായി തിരിച്ച് വരവ് പ്രകമാക്കുമ്പോഴും വിദ്യാഭ്യാസമേഖലയിലെ വെട്ടികുറയ്ക്കല്‍ തുടരുകയാണെന്നാണ് ആരോപണം. 30 ശതമാനം വരുന്ന സെക്കന്‍ഡറി അദ്ധ്യാപകരെയും  താത്കാലികമായി നിയമിച്ചിരിക്കുന്നതാണ്.

2012ല്‍  സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വേതനത്തിലും മറ്റുമായി വിവിധ വെട്ടിചുരുക്കലുകള്‍ മുന്‍വര്‍ഷം എത്തിയവരെ അപേക്ഷിച്ച് നടപ്പാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: