എണ്ണവിലയിടിവ്…രാജ്യത്തെ പെട്രോളിയം-ഗ്യാസ് പ്രോജക്ടുകള്‍ വൈകുന്നു

ഡബ്ലിന്‍: എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ കമ്പനികള്‍ അയര്‍ലന്‍ഡിലെ ഓയില്‍-ഗ്യാസ് പ്രോജക്ടുകള്‍  വികസിപ്പിക്കുന്നത്  വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 60മില്യണ്‍ ബാരല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് ഉതകുന്നവിധത്തില്‍ വിവിധ പ്രോജക്ടകളാണ് ഉണ്ടായിരുന്നത്. എനര്‍ജി

കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ വുഡ് മക്കന്‍സി കണ്ടെത്തിയത് പ്രകാരം 1.6 ബില്യണ്‍ യൂറോയുടെ ഉത്പാദന പ്രോജക്ടുകളായിരുന്നു ഇവ. ഇത് തന്നെ ഇപ്പോഴത്തെ നിരക്കുകളെ അടിസ്ഥാനമാക്കി ഉത്പാദനം കണക്കാക്കുമ്പോഴാണ്.  പഠനപ്രകാരം ആഗോള തലത്തില്‍ തന്നെ എണ്ണമേഖലയിലേക്ക് കൂടുതല്‍ചെലവഴിക്കലിന് കമ്പനികള്‍ തയ്യാറാകുന്നില്ല.  400 ബില്യണ്‍ ഡോളറെങ്കിലും ചെലവ്  ഈമേഖലയില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. 68 പ്രധാന പ്രോജക്ടുക ആണ് മാറ്റിവെച്ചത്.ഈപ്രോജ്ടുകളെല്ലാം കൂടിയാല്‍  ഏകദേശം 27 ബില്യണ്‍ ബാരണ്‍ എണ്ണ ഉത്പാദിപ്പാന്‍ കഴിയുന്നതിന് തുല്യമാണ്.

അയര്‍ലന്‍ഡില്‍ ഖനനം പ്രവര്‍ത്തനം പ്രഖ്യാപിച്ച കെയ്ന്‍ എനര്‍ജി , പ്രൊവിഡന്‍സ് റിസോഴ്സ് എന്നിവര്‍ പ്രവര്‍ത്തനം നീട്ടി വെച്ചിരിക്കുകയാണ്.   ബാരിറോയ് എണ്ണപാടത്തിലെ പ്രവര്‍ത്തനം രണ്ട് വര്‍ഷം കൂടി നീട്ടിയിട്ടുണ്ട് പ്രോവിഡന്‍സ്,  സ്പാനിഷ് പോയിന്‍റിലെ വികസനവും വൈകിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്.. കോസ്മോ എനര്‌ജി അടുത്തമാസം ഖനനം തുടങ്ങേണ്ടതായിരുന്നെങ്കിലും മാറ്റിവെച്ചു. യുഎസ് കമ്പനിയായ ഇവര്‍ രണ്ട് ബ്ലോക്കകളുടെ ലൈസന്‍സാണ് നേടിയരിക്കുന്നത്. 2013ല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Share this news

Leave a Reply

%d bloggers like this: