ബാര്‍കോഴക്കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം-പിണറായി

കണ്ണൂര്‍: ബാര്‍കോഴക്കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണെന്ന് പിണറായി വിജയന്‍. എന്നാല്‍ കേസ് ഡയറി പരിശോധിക്കാനുള്ള കോടതിയുടെ തീരുമാനത്തോടെ കെഎം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസിലിരുപ്പ് പൊളിഞ്ഞതായും പിണറായി പരിഹസിച്ചു.

എസ് പി സുകേശന്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി വിശ്വസിച്ചിട്ടില്ല. അതിനാലാണ് കേസ് ഡയറിയും വസ്തുത വിവര റിപ്പോര്‍ട്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചതെന്ന് പിണറായി പറഞ്ഞു. മാണിയെ രക്ഷിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും സംഘവും ഏറെ സമ്മര്‍ദ്ദം ചെലുത്തി. അതില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചതായും പിണറായി അഭിപ്രായപ്പെട്ടു.

അതേസമയം പി ജയരാജനെതിരെ സിബിഐ നടത്തുന്ന നീക്കം ആര്‍എസ്എസിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും സമ്മര്‍ദ്ദം മൂലം ആണെന്നും പിണറായി കുറ്റപ്പെടുത്തി. നവകേരള മാര്‍ച്ച് കണ്ണൂരിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: