സിനിമാതാരങ്ങള്‍ പുകയിലഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: സിനിമാതാരങ്ങള്‍പുകയിലയുടെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും പരസ്യങ്ങളില്‍ അഭിനയിക്കുന്നതുസംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിനിമാതാരങ്ങള്‍ക്ക് കത്തയച്ചു.ഷാരൂഖ് ഖാന്‍, അജയ ദേവ്ഗണ്‍, സെയ്ഫ് അലിഖാന്‍, ഗോവിന്ദ, അര്‍ബാസ് ഖാന്‍, സണ്ണി ലിയോണ്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രി കത്തയച്ചത്.
കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കാനാണ് താരങ്ങളെ മുന്‍നിര്‍ത്തി പരസ്യങ്ങള്‍ നല്‍കുന്നതെന്നും ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കുകാരണമാകുന്ന പുകയില ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍നിന്നും താരങ്ങള്‍ വിട്ടുനിന്ന് പുകയില വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കാളികളാകണമെന്നും കെജ്രിവാള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: