രോഹിത് വെമുലയുടെ മരണം: സ്മൃതി ഇറാനിയുടെ കോലംകത്തിച്ചു

 

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ വ്യാപക പ്രതിഷേധം. സര്‍വകലാശാലയ്ക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിയുടെ കോലംകത്തിച്ചു. ദളിത് ഗവേഷക വിദ്യാര്‍ഥിയുടെ മരണം ജാതിവിവേചനത്തെ തുടര്‍ന്നല്ലെന്ന സ്മൃതി ഇറാനിയുടെ പ്രസ്താവനയ്‌ക്കെതിരേയാണു വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. രോഹിത് വെമുലയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. രോഹിതിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍വകലാശലയില്‍ ജോലി നല്‍കണമെന്നും വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: