എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെ തിരക്ക് ശരാശരി പത്ത് ശതമാനം വരെ കൂടിയതായി റിപ്പോര്ട്ടുകള്‍

ഡബ്ലിന്‍:  എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍   ഏതാനും ദിവസങ്ങളായി വന്‍ തിരക്കാണ്  അനുഭവപ്പെടുന്നത് എച്ച്എസ്ഇ. ചില ദിവസങ്ങളില്‍ 21 ശതമാനം വരെ  കൂടുതല്‍ രോഗികളാണ് എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ പൊതുവെ  10 ശതമാനം വരെ വര്‍ധനയാണ് ദേശീയമായി ഉണ്ടായിരിക്കുന്നത്. ട്രോളികളില്‍  386 പേരാണ് ഇന്ന് രാവിലെ ചികിത്സ തേടിയിരുന്നത്.  പനിയുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  പകര്‍ച്ചപനിക്ക് സമാനമായ രോഗങ്ങള്‍ ഉള്ളവരുടെ നിരക്ക് നാല് മടങ്ങാണ് കൂടിയിരിക്കുന്നത്.

ജനങ്ങളോട്  എമര്‍ജന്സി ഡിപ്പാര്‍ട്ട്മെന്‍റില്‍  അടിയന്തര സാഹചര്യമില്ലെങ്കില്‍ ചികിത്സയ്ക്കായി സമീപിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ഡബ്ലിന്‍ ആശുപത്രിയില്‍ നിന്നുള്ള  നഴ്സ് തൊഴില്‍ സാഹചര്യം മോശമാണെന്ന് വ്യക്തമാക്കുന്നു.    50,80 വയസുള്ളവരെ  പ്രവേശിപ്പിക്കാന്‍ കിടക്ക ലഭ്യമല്ലാത്തിനാല്‍   ചികിത്സയ്ക്ക് കാത്തിരിക്കാന്‍ പറയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.  നാളെ വന്ന് ചികിത്സിക്കാമെന്ന് കരുതിയാലും ഇതേ സാഹചര്യം തന്നെയാകും രോഗിക്ക് നേരിടേണ്ടി വരിക. ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലെ ആശുപത്രികള്‍  തിരക്ക് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. മേഥറിലെയും ബുമുണ്ടിലെയും  തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ റദ്ദാക്കിയിട്ടുണ്ട്.

കോര്ക്ക് യൂണിവേഴ്സിറ്റി  ആശുപത്രിയും ശസ്ത്രക്രിയകള്‍ റദ്ദ് ചെയ്തിരുന്നു.  കോണോലി ആശുപത്രി  ബ്ലഞ്ചാഡ്സ് ടൗണില്‍ 14 ശതമാനം,  ഡ്രോഗഡ ആശുപത്രി 21 ശതമാനം, കോര്‍ക്ക് യൂണിവേഴ്സിറ്റി  ആശുപത്രി 14 ശതമാനം, ബുമോണ്ട് 12 ശതമാനം എന്നിങ്ങനെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ അധികമായി രോഗികളെത്തിയിരിക്കുന്നത്. 2016 ആദ്യത്തെ ഇരുപത് ദിവസം  64,952  രോഗികള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെത്തി.  കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 5,415 ശതമാനം അധികമാണിത്.

എസ്

Share this news

Leave a Reply

%d bloggers like this: