അയര്‍ലണ്ട് ചൂടാകുന്നു

ഡബ്ലിന്‍: ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കുമൊടുവില്‍ മൈനസിലേക്ക് താണിരുന്ന താപനില വീണ്ടെടുത്ത് അയര്‍ലണ്ട്. അയര്‍ലണ്ടില്‍ പലയിടങ്ങളിലും താപനില 10 മുതല്‍ 13 ഡിഗ്രിവരെയായിട്ടുണ്ട്. അടുത്ത ആഴ്ച്ച അവസാനംവരെ ഈ ചൂട് നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച്ചവരെ ശക്തമായ മഞ്ഞുവീഴ്ച്ചയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചിരുന്ന സാഹചര്യമായിരുന്നു പലയിടങ്ങളിലും. ജനുവരിയില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 6 ഡിഗ്രി കൂടുതല്‍ താപനിലയാണ് ഇപ്പോഴുള്ളതെന്ന് മെറ്റ് എയ്‌റീന്‍ പ്രതിനിധി അറിയിച്ചു.
പ്രതീക്ഷികികുന്നതിനേക്കാള്‍ താപനില അനുഭവപ്പെടുന്നകാരണം പല വിനോദസഞ്ചാരികളും അവരുടെ ലക്ഷ്യത്തിലെത്തുന്നതിനുമുമ്പേ പിന്തിരിയുന്ന അവസ്ഥയും കൂടുതലാണ്.

Share this news

Leave a Reply

%d bloggers like this: