ഐഎസ് ഭീകരര്‍ യൂറോപ്പില്‍ മുംബൈ മോഡല്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: പാരീസ് ആക്രമണത്തിന് ശേഷം ഐഎസ് ഭീകരര്‍ യൂറോപ്പില്‍ മുംബൈ മോഡല്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സിയായ യൂറോപോളാണു മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സി യൂറോപോളിന്റെ ചീഫ് വെളിപ്പെടുത്തി. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോകമെങ്ങും ആക്രമണങ്ങള്‍ നടത്താനാണ് ഇസ്ലാമിക് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും യൂറോപ്പില്‍ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നും യൂറോപോള്‍ ചീഫ് റോബ് വെയ്ന്റൈറ്റ്് വെളിപ്പെടുത്തിയത്.

ലോകമെങ്ങും ആക്രമണം നടത്താനുള്ള പോരാളികളും അതിനുള്ള ശേഷിയും ഇസ്ലാമിക് സ്‌റ്റേറ്റിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ വലിയ ആക്രമങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നത്. ഇതില്‍ യൂറോപ്പിനെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളും റസ്റ്ററന്റുകളും അടക്കമുള്ള സ്ഥലങ്ങളിലാണ് ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനെ തടയാനാണ് എല്ലാ നാഷണല്‍ അതോറിറ്റികളും ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ജിഹാദി ഗ്രൂപ്പുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന യൂറോപോള്‍ റിപ്പോര്‍ട്ടും ഹേഗില്‍ പുതിയ കൗണ്ടര്‍ടെററിസം സെന്ററിന് തുടക്കം കുറിച്ചുകൊണ്ട് റോബ് വെളിപ്പെടുത്തി. പാരീസ് ഭീകരാക്രമണവും റഷ്യന്‍ വിമാനം ബോംബിട്ടു തകര്‍ത്തതും ഐഎസിന്റെ മാറുന്ന തന്ത്രങ്ങളാണ് സൂചിപ്പിക്കുന്നത്. മുംബൈയില്‍ 10 ഭീകരര്‍ 166 പേരെ കൊലപ്പെടുത്തിയപ്പോള്‍ പാരീസില്‍ ഒമ്പതു ഭീകരര്‍ ചേര്‍ന്ന് 130 പേരെയാണു വധിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് പുതിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഐഎസ് കൂടുതല്‍ ഭീകരാക്രമങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയാണ്. യൂറോപ്യന്‍ നഗരങ്ങളില്‍ മുംബൈ മോഡല്‍ ആക്രമണം നടത്താനാണ് പദ്ധതി. ഫ്രാന്‍സിലും വീണ്ടും ആക്രമണം നടത്താന്‍ ഐഎസ് തയാറെടുക്കുന്നുവെന്നും യൂറോപോള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഎസ് ഒരു എക്‌സ്‌റ്റേണല്‍ ആക്ഷന്‍ കമാന്‍ഡിനെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക ആക്രമണങ്ങള്‍ നടത്താനുള്ള പരിശീലനം ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിനെ ലക്ഷ്യമാക്കി ഐഎസ് ഭീകരര്‍ വന്‍തോതില്‍ ആക്രമണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷപ്പെടുന്നതിനായി എല്ലാ രാജ്യങ്ങളും തയാറായാണ്. എന്നിരുന്നാലും യൂറോപ്പില്‍തന്നെ ഫ്രാന്‍സാവും ഐഎസിന്റെ പ്രധാന ലക്ഷ്യം. -യൂറോപോള്‍ മേധാവി റോബ് വെയ്ന്റൈറ്റ് പറഞ്ഞു.

ഐഎസില്‍ ചേരുന്നതിനായി 5000 ത്തോളം യൂറോപ്യന്‍മാര്‍ സിറിയയിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ടെന്നാണ് യൂറോപോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അഭയാര്‍ത്ഥി പ്രവാഹത്തില്‍ യൂറോപ്പിലേക്ക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന് സംബന്ധിച്ച് ശക്തമായ തെളിവുകളില്ല. എന്നാല്‍ വന്നെത്തിയ അഭയാര്‍ത്ഥികളില്‍ എത്രപേര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണഅടെന്ന് വ്യക്തമല്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് തീവ്രവാദികള്‍ റിക്രൂട്ട് ചെയ്യുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യൂറോപോള്‍ റിപ്പോര്‍ട്ട് യൂറോപ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷ വിഭാഗം ഏതു സാഹചര്യവും നേരിടാനുള്ള പരിശീലനവും തുടങ്ങിയിട്ടുണ്ട്.

-എജെ-

 

Share this news

Leave a Reply

%d bloggers like this: