അയര്‍ലണ്ടില്‍ ശരാശരി വാര്‍ഷിക പെന്‍ഷന്‍ ഏകദേശം 6,000യൂറോ

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവരുടെ
എണ്ണത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ടായതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡ് ലൈഫ് നടത്തിയ സര്‍വേയാണ് പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

46 ശതമാനം സ്ത്രീകള്‍ പെന്‍ഷന്‍ കൈപ്പറ്റുന്നിടത്ത് പെന്‍ഷന്‍ ലഭ്യമാകുന്ന പുരുഷന്മാരുടെ എണ്ണം 55 ശതമാനമാണ്. അതുപോലെ ഐറിഷ് ജനതയില്‍ 70 ശതമാനവും പെന്‍ഷന്‍ കൈപ്പറ്റുന്നതായും ശരാശരി വാര്‍ഷിക പെന്‍ഷന്‍ തുക 5,625യൂറോയാണെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള തിരിച്ചറിവാണ് പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നുമാണ് സ്റ്റാന്‍ഡേര്‍ഡ് ലൈഫ് മാര്‍ക്കറ്റിങ്ങ് മേധാവി ബ്രെന്‍ഡന്‍ ബാര്‍ ഇതേക്കുറിച്ച് പറഞ്ഞത്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: