ആശുപത്രികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍

 

ഡബ്ലിന്‍: അമിതതിരക്കും നഴ്‌സുമാരുടെ കുറവും ആശുപത്രികളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷഅടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആശുപത്രികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന അധികൃതരുടെ മറുപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.നിലവില്‍ ആശുപത്രികളില്‍ ധാരാളം ഒഴിവുകളുണ്ടെങ്കിലും നിയമനം നടത്താന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം
എന്നാല്‍ നഴ്‌സിങ്ങ് സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവ് ആശുപത്രിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഐഎന്‍എംഒ വക്താവ് ലൊറൈന്‍ മൊനഗന്‍ അഭിപ്രായപ്പെടുന്നത്. നഴ്‌സിങ്ങ് സ്റ്റാഫുകളുടെ കുറവ് നിലവിലെ നഴ്‌സുമാര്‍ക്ക് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് നഴ്‌സിങ്ങ് കെയറിനെ ബാധിക്കുന്നുണ്ടെന്നും നഴ്‌സുമാര്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഐഎന്‍എംഒ പറയുന്നു.

Share this news

Leave a Reply

%d bloggers like this: