ആരോപണ വിധേയനായ മലയാളി വൈദികനെ സഹായിക്കാത്തതിന് തന്നെ തരംതാഴ്ത്തുന്നതായി ഐറിഷ് വൈദികന്‍

ഡബ്ലിന്‍ : പതിന്നാലുകാരനെ അശ്ലീലം ചിത്രം കാണിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്ത വൈദികനെ സഹായിക്കാന്‍ സന്നദ്ധനാവാത്തതിനെ തുടര്‍ന്ന് തന്നെ സഭാധികൃതര്‍ തരം താഴ്ത്തുകയാണെന്നും തനിക്ക് മാനസികരോഗമുണ്ടെന്ന് ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണെന്നും ഐറിഷ് വൈദികന്‍.

അമേരിക്കയിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ കത്തോലിക്ക പള്ളിയിലെ വൈദികനും അങ്കമാലി സ്വദേശിയുമായ ഫാ. ജോസ് പാലിമറ്റത്തിനെ മൊബൈലില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചതിനും അത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാണിച്ചതിനും പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഈ വിഷയത്തില്‍ ഫാ.ജോസിനൊപ്പം താമസിച്ചിരുന്ന ലണ്ടന്‍ ഡറി ലോംഗ് ടവര്‍ പള്ളിയിലെ മുന്‍ വികാരിയും കൗണ്ടി റ്റൈറോണ്‍ സ്വദേശിയുമായ ഫാ.ജോണ്‍ എഗാലഗര്‍ മലയാളി വൈദികനെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്നും അതിനാല്‍ സഭയ്ക്കുള്ളില്‍ നിന്നും വിശ്വാസികളില്‍ നിന്നും കടുത്ത അവഗണനയാണ് നേരിട്ടുകരൊണ്ടിരിക്കുന്നതെന്നും ഐറിഷ് ഇന്റിപെന്‍ഡന്റിനു നല്കിയ അഭിമുഖത്തില്‍ ഐറിഷ് വൈദികന്‍ വ്യക്തമാക്കി.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യാനായി ഫാ.ജോസ് 14 കാരനോട് ആവശ്യപ്പെടുകയും അന്നു രാത്രി ആ കുട്ടിക്ക് ശുഭരാത്രി നേര്‍ന്നു കൊണ്ട് മൊബൈലില്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. ഈ വിവരം കുട്ടി കൂട്ടുകാരോടും ക്വയര്‍ മാസ്റ്ററോടും പരാതിപ്പെട്ടു. ഇങ്ങനെയാണ് ഈ സംഭവം ഫാ.എഗാലഗര്‍ അറിയുന്നത്. കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ സഭ പ്രോത്സാഹിപ്പിക്കുന്നില്ല. ഒപ്പം കടുത്ത ശിക്ഷകളും ഇത്തരക്കാര്‍ക്ക് നല്കുമെന്ന തിരിച്ചറിവില്‍ ഫാ.ജോസിനെതിരായി ഐറിഷ് വൈദികന്‍ പോലീസില്‍ പരാതിപ്പെട്ടു.

ആരോപണ വിധേയനായ മലയാളി വൈദികനെ ഇന്ത്യയിലേക്കു തിരിച്ചയക്കാനും, അദ്ദേഹത്തിനെതിരെ സാക്ഷി മൊഴികള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്വീകരിക്കണമെന്നും സഭാ അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അതിനു താന്‍ തയ്യാറായില്ലെന്നും അതിനു പ്രതികാരമായിട്ടാണ് തന്നോട് വിവേചനം കാണിക്കുന്നതെന്നും ഫാ.എഗാലഗര്‍ ആരോപിച്ചു. പോലീസിന്റെ ചോദ്്യം ചെയ്യലുകള്‍ക്കിടയില്‍ കേരളത്തില്‍ വെച്ചും കുട്ടികളെ പീഡിപ്പിച്ചിട്ടുള്ളതായി അദ്ദേഹം സമ്മതിച്ചുവെന്നും ഐറിഷ് വൈദികന്‍ പറഞ്ഞു.

എന്നാല്‍ പെട്ടെന്നു സഭാ വിശ്വാസികളും മറ്റും തനിക്കെതിരെ തിരിയുകയായിരുന്നെന്നും സഭാ അധ്യക്ഷര്‍ തനിക്ക് ചെറിയ ഒരു ചാപ്പലിന്റെ മേല്‍നോട്ടാധികാരം നല്കി തരംതാഴ്ത്തുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. തിരികെ പ്രീസ്റ്റ് ഹൗസിലെത്തിയപ്പോള്‍ പുതിയ പൂട്ടും താക്കോലും ഉപയോഗിച്ച് വീട് പൂട്ടിയിരിക്കുന്നതാണ് താന്‍ കണ്ടതെന്നും വൈദികന്‍ പറഞ്ഞു. പിന്നീട് തനിക്ക് മാനസിക രോഗമാണെന്നും ചികിത്സ അത്യാവശ്യമാണെന്നും അതിനായുള്ള സകല ചിലവും സഭ നല്കുമെന്നും അറിയിച്ചുകൊണ്ടുള്ള സഭാ മേലധികാരികള്‍ കത്ത് അയച്ചതായും ഐറിഷ് വൈദികന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: