ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലീപ് കാര്‍ഡ് ടോപ് അപ് ചെയ്യാന്‍ ആപ്ലിക്കേഷന്‍

ഡബ്ലിന്‍: ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്  ഫോണ്‍ വഴി ഇനി ടോപ് അപ്ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ വഴി ലീപ് കാര്‍ഡുകള്‍ ചാര്‍ജ്ജ് ചെയ്യാം.ഇതിനുള്ള  ആപ്ലിക്കേഷനാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ലഭ്യമാക്കിയിരിക്കുന്നത്.  ആപ്ലിക്കേഷന്‍  നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ വഴിയാണ് ടോപ് അപ് ചെയ്യുന്നത്.

ഫോണ്‍ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റോ അതിന് ശേഷമുള്ളതോ ആയിരിക്കണം.ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക്  സുഹൃത്തിന്‍റെ ലീപ് കാര്‍ഡിലെ ബാക്കി തുക പരിശോധിക്കാനും  സുഹൃത്തിന്‍രെ ലീപ് കാര്ഡിന് മേല്‍ ടിക്കറ്റ് എടുക്കാനോ  ടോപ് അപ് ചെയ്യ്ത് നല്‍കാനും സാധിക്കും. ഐഫോണില്‍ സൗകര്യം ലഭ്യമായിട്ടില്ല.  ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിന് മുമ്പ് ആപ്പിളുമായി അധികൃതര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആപ്ലിക്കേഷനില്‍ താത്പര്യം പ്രകടമാക്കിയെങ്കിലും എന്ന് മുതല്‍ സേവനം ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

അയര്‍ലന്‍ഡ് നഗരങ്ങളില്‍ പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്നതാണ് ലീപ് കാര്‍ഡുകള്‍‌. 1.5 മില്യണ്‍ കാര്‍ഡുകളാണ് ഇത് വരെ വിറ്റ് പോയിട്ടുള്ളത്.  നാല് വര്‍ഷം മുമ്പാണിത് നടപ്പാക്കി തുടങ്ങിയത്. ഉപഭോക്താക്കളുടെ പ്രതികരണം അടിസ്ഥാനമാക്കിയാണ് ആപ്ലിക്കേഷന്‍  രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share this news

Leave a Reply

%d bloggers like this: