ഗ്രാമപ്രദേശത്തെ മെഡിക്കല്‍ സെന്‍റര്‍ ജിപിയില്ലാതെ ഒരാഴ്ച്ചയായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഒരാഴ്ച്ചയോളമായി ഗ്രാമത്തിലെ ഒരു മെഡിക്കല്‍ സെന‍്‍റര്‍ ജിപിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ടിപ്പറേറിയിലെ ബാന്‍ഷായിലാണ് ജനുവരി 22 മുതല്‍  ജിപിയില്ലാത്തത്.  ജിപിമാരില്ലെങ്കിലും സര്‍വീസ് നല്‍കി വരികയാണ് കേന്ദ്രം.  ടിപ്പറേറി ടൗണില്‍ നിന്ന് ഒരു ഡോക്ടര്‍ എത്തിയാണ് അടിയന്തരസാഹചര്യത്തില്‍ സേവനം നല്‍കുന്നുണ്ട്.    ഔട്ട് ഓഫ് അവേഴ്സ് സര്‍വീസന് വേണ്ടി  അധികം പ്രശ്നമില്ലാത്ത രോഗികള്‍  വൈകീട്ട് ആറിന് ശേഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ജിപിയുടെ ഒഴിവ് നികത്തിയിട്ടുണ്ടോ എന്ന് വ്യക്തവുമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   താത്കാലികമായി ഒരു ജിപി അടുത്ത തിങ്കളാഴ്ച്ച് മുതല്‍ വരുമെന്നാണ്  സൂചനയുള്ളത്.   ജിപിയെ ഒഴിവിലേക്ക് സ്ഥിരമായി നിയമിക്കുമോ എന്ന തീരുമാനം ഇന്ന് ഉണ്ടാകുമോ എന്ന ആകാംക്ഷയും നിലനിന്നിരുന്നു.  എച്ച്എസ്ഇ ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസിന് ആളെ ലഭിക്കാതെ കഷ്ടപ്പെടുന്നതായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി കണ്ട് വന്നിരുന്നത്.

ഗ്രാമമേഖലയിലേക്ക് ആളെ ആകര്‍ഷിക്കാന്‍ ഏതാനും തസ്തികകളില്‍   അലവന്‍സുകള്‍ വീണ്ടും ഏര്‍പ്പെടുത്തിയിരുന്നു.  അലവന്‍സ് അഞ്ഞൂറില്‍ താഴെ ജനസംഖ്യയുള്ളയിടത്ത് സേവനം നല്‍കുന്ന ജിപിമാര്‍ക്കും 1500 പേരുള്ള പ്രദേശത്ത് നിന്ന്  മൂന്ന് മൈല്‍  വൃത്തപരിധിയില്‍ നിന്ന് അകലെ സേവനം നല്‍കുന്നവര്‍ക്കുമാണ്.

Share this news

Leave a Reply

%d bloggers like this: