ഗാര്‍ഡ പ്ലസ് സംവിധാനം ഗാര്‍ഡമാര്‍ സോഷ്യല്‍ മീഡിയയായി ദുരുപയോഗം ചെയ്തിരുന്നെന്ന് മുന്‍ മന്ത്രി

 ഡബ്ലിന്‍:  ഗാര്‍ഡ  പ്ലസ് ക്രൈം ട്രാക്കിങ് സംവിധാനം സോഷ്യല്‍ മീഡിയ ആയി ഉപയോഗിച്ചിരുന്നെന്ന് മുന്‍ നീതിന്യായ വകുപ്പ് മന്ത്രി അലന്‍ഷാറ്റര്‍ ആരോപിച്ചു. ഗോസിപുകള്‍ക്ക് വേണ്ടി സംവിധാനത്തെ ഉപയോഗിച്ചെന്നാണ് മുന്‍മന്ത്രിയുടെ ആക്ഷേപം.  സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നത് ഉറപ്പ് വരുത്തുന്നതിന് എന്ത് സുരക്ഷയാണ് ഉള്ളത് എന്ന്  താന്‍ ചോദിച്ചിരുന്നതായും മന്ത്രി പറയുന്നു.

150 ഗാര്‍ഡമാര്‍ സംവിധാനം ഉപയോഗിച്ചതായി തനിക്ക്  വവിരം നല്‍കിയിരുന്നെന്നും  ഇതില്‍ പലരും സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ആണ് സംവിധാനത്തെ ഉപയോഗിച്ചതെന്നും  മുന്‍ മന്ത്രി പറയുന്നു. ഇക്കാര്യത്തിലുള്ള ആശങ്ക   ജനറല്‍കമ്മീഷണര്‍ മാര്‍ട്ടിന്‍ കല്ലിണാനിനോട് വ്യക്തമാക്കിയിരുന്നതാണ്.

2013ലായിരുന്നു ഇത്.  ടിഡി ക്ലെയര്‍ ഡാലിയെ  2013 ജനുവരിയില്‍ വാഹനമോടിച്ച് പോകവെ തടഞ്ഞ് നിര്‍ത്തിയ സംഭവം മുതല്‍ സംവിധാനത്തിന്‍രെ ദുരുപയോഗം സംബന്ധിച്ച് ആരോപണങ്ങള്‍ എന്ന് തുടങ്ങിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ച്ച് ചോര്‍ന്നതും സംശയിക്കപ്പെടാന്‍ കാരണമായിരുന്നു.

Share this news

Leave a Reply

%d bloggers like this: