ഓസ്‌ട്രേലിയയിലെ ഐഎസ് റിക്രൂട്ടറായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്ടറായ ഇന്ത്യന്‍ വംശജനും ഫിജി പൗരനുമായ നീല്‍ പ്രകാശ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഫെഡറല്‍ സര്‍ക്കാരും പോലീസും പ്രകാശിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

അബു ഖാലിദ് അള്‍ കംബോഡി പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഐഎസ് റിക്രൂട്ടറാണ്. ആളുകളെ കയറ്റി അയയ്ക്കാന്‍ ഇയാള്‍ സോഷ്യല്‍ മീഡിയയും ഉപയോഗിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ ദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: