ദമാസ്‌കസില്‍ ചാവേര്‍ സ്‌ഫോടനം: 45 മരണം

ബെയ്‌റൂട്ട്: സിറിയയില്‍ ദമാസ്‌കസില്‍ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേര്‍, കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്കു പരിക്കേറ്റു. സിറിയന്‍ തലസ്ഥാന നഗരമായ ഡമാസ്‌കസിലെ സെയ്‌നാബ് ജില്ലയിലായിരുന്നു സ്‌ഫോടനം. രണ്ടു ചാവേറുകളും ഒരു കാറുമാണു പൊട്ടിത്തെറിച്ചത്.

_88019244_u6rc6db3

കൗവ സുഡാന്‍ പ്രദേശത്ത് പൊതുഗതാഗത ഗാരിയേജിനു സമീപം കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ ഭയന്നോടിയ ആളുകള്‍ക്കിടയില്‍ നുഴഞ്ഞുകയറി ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന വാഹനങ്ങളുടെയും തീകത്തുന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ദമാസ്‌കസിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്താറുണ്ട്. ഇവരെ ലഷ്യമിട്ടാണു ചാവേര്‍ സ്‌ഫോടനമെന്നാണു കരുതപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: