വന്ധ്യതാ ചികിത്സയ്ക്ക് പുതിയ പദ്ധതിയുമായി ആരോഗ്യമന്ത്രി

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വന്ധ്യതാചികിത്സയ്ക്കായി ദമ്പതികള്‍ക്കാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ രംഗത്ത്. ഈ വര്‍ഷം തുടക്കത്തില്‍ പ്രഖ്യാപിച്ച പുതിയ നിയമനടപടിക്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിവഴി പൊതുആരോഗ്യ വകുപ്പിന്റെ കീഴില്‍ ദമ്പതികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ആറു ദമ്പതികളില്‍ ഒരാള്‍ക്കെന്ന നിലയില്‍ നാലായിരം യൂറോയാണ് ചികിത്സാച്ചെലവിനായി നല്‍കുകയെന്നും മന്ത്രി പറഞ്ഞു. യു.കെയില്‍ സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അതാണ് അയര്‍ലണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സിംസ് ക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഡേവിഡ് വാല്‍ഷ് പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: