സിക്ക വൈറസ്: ഒളിമ്പിക്‌സ മാറ്റിവെയ്ക്കില്ല, ഗര്‍ഭിണികള്‍ ഒളി്മ്പിക്‌സിന് വരരുതെന്ന് ബ്രസീല്‍

 

ബ്രസീലിയ: നവജാത ശിശുക്കളിലെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളായ വനിതകള്‍ ഈ വര്‍ഷം നടക്കുന്ന ഒളിംബിക്‌സിന് വരരുതെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ സ്റ്റാഫ് ചീഫാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികളെയാണ് സിക്ക വൈറസ് ഏറെ ബാധിക്കുക. അതുകൊണ്ടു തന്നെ അവര്‍ ഒളിംപിക്‌സിനായി ബ്രസീലിലേക്ക് വരരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ജാക്ക്‌സ് വാഗ്‌നറുടെ അറിയിച്ചു.

എന്നാല്‍ സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റി വെക്കാനോ ഉപേക്ഷിക്കുകയോ ഇല്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വാഗ്‌നര്‍ അറിയിച്ചു. ആറു മാസം മാത്രമേ ഒളിംബിക്‌സിന് ബാക്കിയുള്ളുവെന്നും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും വാഗ്‌നര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: