മന്ത്രി കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി

 

കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. കഴിഞ്ഞ ജൂലായില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി വ്യക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസിനെ ചായക്കോപ്പയില്‍ വീണ കുറുക്കന്‍ ഓരിയിടുന്നപോലെയെന്ന് പരിഹസിച്ചിതിനെതിരെ വി.ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനുമുന്നില്‍ ഈ മാസം 16ന് മന്ത്രി നേരിട്ട് ഹാജരാകണം. മുമ്പ് എം.പി ജയരാജന്റെ ശുംഭന്‍ പ്രയോഗത്തില്‍ കോടതിയലക്ഷ്യനടപടി നേരിട്ടതിനെതുടര്‍ന്ന് മാപ്പ് പറയാതിരുന്നതിനെതുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

എന്നാല്‍ അധികാരത്തിലിരിക്കുന്ന മന്ത്രി ആദ്യമാായാണ് ഇതുപോലൊരു സാഹചര്യം നേരിടേണ്ടി വരുന്നത്. കേസില്‍ നിലപാട് അറിയിക്കാന്‍ നാല് തവണ ഹൈക്കോടതി എ.ജിയോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ അറിയിച്ചിട്ടുണ്ടായിരുന്നില്ല.

അതേസമയം കോടതിയോട് എന്നും ആദരവും ബഹുമാനവുമാണുള്ളതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ നിരപരാധിത്വം തെളിയിക്കും. പരാതിക്കാരനായ ശിവന്‍കുട്ടിയും ആറ് തവണ കോടതിയില്‍ ഹാജരായിട്ടില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: