അയര്‍ലണ്ടില്‍ 2 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ രണ്ടു പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചതായി എച്ച്എസ്ഇ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ അയര്‍ലണ്ടില്‍ കൂടുതലാളുകള്‍ക്ക് സിക്ക വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സിക്ക വൈറസ് ബാധിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ യാത്രചെയ്യരുതെന്ന നിര്‍ദ്ദേശമുണ്ടായിട്ടും അയര്‍ലണ്ടിലെ അനേകമാളുകള്‍ യാത്രചെയ്തിരുന്നതായും അതുകൊണ്ടുതന്നെ സിക്ക വൈറസ് അയര്‍ലണ്ടിലുമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നുമാണ് എച്ച്എസ്ഇ ഇതേക്കുറിച്ച് പറഞ്ഞത്.

വൈറസ് ബാധിത പ്രദേശങ്ങളില്‍ യാത്രകഴിഞ്ഞുവരുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടാല്‍ എത്രയുംവേഗം ഡോക്ടറുടെ സഹായംതേടണമെന്ന് എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്.

കൊതുകിലൂടെ പകരുന്ന സിക്ക വൈറസ് അമേരിക്കയിലെ വിവിധരാജ്യങ്ങളില്‍ പടര്‍ന്നിരുന്നു.എന്നാല്‍ ലൈംഗീകബന്ധത്തിലൂടെയും സിക്ക വൈറസ് പകരുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഗര്‍ഭിണികളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന കുട്ടിയ്ക്ക് ജനനവൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാാല്‍ ഗര്‍ഭിണികള്‍ സിക്ക ബാധിത പ്രദേശങ്ങളില്‍ യാത്രചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: