നരേന്ദ്രമോദിക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി ക്രിസ്ത്യന്‍ മിഷേല്‍

 

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കുടുംബത്തിനും എതിരായ തെളിവുകള്‍ നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപാധി വച്ചതായി അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ ഇന്ത്യ തേടുന്ന പ്രതികളിലൊരാളും ബ്രിട്ടീഷ് ആയുധ ഏജന്റുമായ ക്രിസ്ത്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. കടല്‍ക്കൊല കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനും ദ ഹേഗിലെ പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനും നല്‍കിയ കത്തിലാണു ക്രിസ്ത്യന്‍ മിഷേലിന്റെ വിവാദ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനാ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റെയോ റെന്‍സിയുമായി മോദി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നു മിഷേല്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനാ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റെയോ റെന്‍സിയുമായി മോദി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നു മിഷേല്‍ പറയുന്നു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കോ കുടുംബത്തിനോ എതിരായ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍, പകരം നാവികരെ മോചിപ്പിക്കാമെന്നായിരുന്നു മോദിയുടെ വാഗ്ദാനമെന്നും താന്‍ ഉന്നയിച്ചിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളാണെന്നു ബോധ്യമുണ്ടെന്നും തനിക്കു കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും ഗാന്ധികുടുംബത്തിലെ ആരുമായും ഇന്നുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 23ന് അഭിഭാഷകന്‍ മുഖേനെ ട്രൈബ്യൂണലിനു കൈമാറിയ കത്തിലാണു മിഷേല്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടന്നുവെന്ന വാദം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചില്ല. എന്നാല്‍, പരിഹാസ്യമായ ഈ വെളിപ്പെടുത്തല്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചത്. ഇറ്റലിയും ഈ വെളിപ്പെടുത്തലിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മിഷേലിന്റെ ആരോപണങ്ങളെ അപഹാസ്യമെന്നാണു ബിജെപി വിലയിരുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: