ആരോഗ്യവിഭാഗം ജീവനക്കാരില്‍ നാലിലൊരാള്‍ക്ക് പകര്‍ച്ചപ്പനി

 

ഡബ്ലിന്‍:  ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് പകര്‍ച്ചപ്പനി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരില്‍ നാലില്‍ ഒരാള്‍ക്കെന്ന അനുപാതത്തില്‍ പകര്‍ച്ചപ്പനി പകരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഓരോ ആശുപത്രിയിലെയും 24 ശതമാനം നഴ്‌സിങ്ങ് ജീവനക്കാരും 26 ശതമാനം ഹൊല്‍ത്ത്‌കെയര്‍ ജീവനക്കാരും പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പകര്‍ച്ചപ്പനി ബാധിതര്‍ക്ക്് അടിയന്തിരമായി ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പുമന്ത്രി ലിയോ വരദ്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകര്‍ച്ചപ്പനി ബാധിതരില്‍ 47 ശതമാനംപേരും ചികിത്സയില്‍ക്കഴിയുന്നത് ഡണ്‍ലോഗെയറിലെ നാഷണല്‍ റിഹാബിലേഷന്‍ ആശുപത്രിയിലാണ്. ബൂമോണ്ട് ആശുപത്രിയില്‍ 42 ശതമാനംപേരുമുണ്ട്.
മറ്റുപല ആശുപത്രികളിലായി ധാരാളംപേര്‍ ചികിത്സയിലുണ്ട്.
ആശുപത്രിയില്‍ ജീവനക്കാരുടെ എണ്ണക്കുറവും പകര്‍ച്ചപ്പനിമൂലം ആശുപത്രികളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്കും പല ആശുപത്രികളിലും രൂക്ഷമായിരുന്നു. പകര്‍ച്ചപ്പനി ബാധിച്ചെങ്കിലും പല ജീവനക്കാരും ഇപ്പോഴും ജോലിയില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: