ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയില്‍ ‘അഭിനയിക്കുന്നു’

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയില്‍ മുഖം കാണിക്കുന്നു. ‘ബിയോണ്ട് ദ് സണ്‍’ എന്ന ചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വിവിധ സംസ്‌കാരങ്ങള്‍ പുലര്‍ത്തുന്ന കുട്ടികള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്ത് യേശുവിനെ തിരയുന്നതാണു കഥ. എങ്ങനെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതെന്നു മാര്‍പാപ്പ സിനിമയുടെ അവസാനഭാഗത്ത് അവര്‍ക്ക് ഉപദേശം നല്‍കുന്നുണ്ട്. അതല്ലാതെ അദ്ദേഹം നടനായി അഭിനയിക്കുന്നില്ലെന്നു വത്തിക്കാന്‍ വക്താവ് വിശദീകരിച്ചു. മാര്‍പാപ്പ സിനിമാഭിനയത്തിനു നാന്ദി കുറിക്കുന്നു എന്ന മട്ടിലായിരുന്നു ചില പത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വത്തിക്കാന്‍ വിശദീകരണം നല്‍കിയത്.

ഈ വര്‍ഷാവസാനം പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം മാര്‍പാപ്പയുടെ നാടായ അര്‍ജന്റീനയില്‍ പാവപ്പെട്ട യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന രണ്ടു ധര്‍മസ്ഥാപനങ്ങള്‍ക്കു നല്‍കും

-എജെ-

Share this news

Leave a Reply

%d bloggers like this: