കാളിദാസ് ജയറാം നായകനാകുന്ന ‘ഒരു പക്കാ കഥൈ’യുടെ ടീസര്‍

കാളിദാസ് ജയറാമിന്റെ നായക അരങ്ങേറ്റ ചിത്രമായ ഒരു പക്കാ കഥൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബാലാജി തരണീധരനാണ് സംവിധാനം. മേഘാ ആകാശ് ആണ് നായിക. തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോനാണ് സംഗീത സംവിധാനം. സി പ്രേംകുമാറാണ് ക്യാമറ. നടുവുള്ള കൊഞ്ചം പക്കത്താ കാണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാലാജി തരണീധരന്‍.

https://www.youtube.com/watch?v=f5-O6EeB4tw

മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള കാളിദാസ് ജയറാം അച്ഛന്‍ ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്റെ വീട് അപ്പൂന്റേം എന്ന സിബി മലയില്‍ ചിത്രത്തിലും കാളിദാസ് അഭിനയിച്ചു. ഡയറി മില്‍ക്കിന്റെ പരസ്യചിത്രത്തിലും കാളിദാസ് അഭിനയിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: