രാജ്യത്ത് സ്റ്റാര്‍ട് അപുകളില്‍ നിക്ഷേപകരുടെ താത്പര്യം വര്‍ധിക്കുന്നു

ഡബ്ലിന്‍: രാജ്യത്ത്  സ്റ്റാര്‍ട് അപുകളില്‍ നിക്ഷേപകരുടെ താത്പര്യം വര്‍ധിക്കുന്നു. 2015ല്‍ നിക്ഷേപങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.   വാര്‍ഷിക വെഞ്ച്വര്‍  പ്ലസ് സര്‍വെ  പ്രകാരം 522 മില്യണ്‍ നിക്ഷേപമാണ്   ഐറിഷ് ടെക്നോളജി എസ്എംഇകള്‍ കണ്ടെത്തിയത്.  മുന്‍ വര്‍ഷം 400 മില്യണ്‍ യൂറോയുടെ നിക്ഷേപം ഉണ്ടായതില്‍ നിന്നും 30 ശതമാനം വര്‍ധന പ്രകടമായെന്ന് വ്യക്തം.

അന്തര്‍ദേശീയ നിക്ഷേപകരില്‍ നിന്ന് ഐറിഷ് ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ താത്പര്യം വര്‍ധിച്ച് വരുന്നതാണ്  കഴിഞ്ഞ വര്‍ഷം  കണ്ടത്.  വിദേശത്ത് നിന്ന് വന്ന നിക്ഷേപങ്ങള്‍ 46 ശതമാനം ആണ്. 2014 33 ശതമാനം നിക്ഷേപങ്ങളെയെ ആകര്‍ഷിക്കാന്‍ കഴി‍ഞ്ഞിരുന്നുള്ളൂ.   ഐറിഷ് വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗം  ആണ് നിക്ഷേപം വരുന്നതിലെ പ്രധാന സ്രോതസ്.  നേരിട്ടുള്ള നിക്ഷേപമായും      അന്തര്ദേശീയ നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള പ്രാദേശി നിക്ഷേപകരായും  പലരും രംഗത്തെത്തിയിട്ടുണ്ട്.

കാഡ് ബറി, ഫിലിപ് തുടങ്ങിയ ബ്രാന്‍റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏണ്‍സ് മോണ്‍ഡലേസ് ചാനല്‍ സൈറ്റ് 3.3 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് ആകര്‍ഷിച്ചത്.    ബോക്സ് എവറിന് €9.4  മില്യണ്‍ യൂറോ കണ്ടെത്താന്‍സാധിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: