ആക്രമണ മുന്നറിയിപ്പുമായി ഹാഫീസ് സെയ്ദ്

മുസാഫറാബാദ്: ഇന്ത്യ- പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ പൊളിക്കുമെന്നും ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാമത്ത് ഉദ്ദവ (ജെ.യു.ഡി)മേധാവി ഹാഫീസ് സയ്ദ്.പാകിസ്താന്‍ അധീന കശ്മീരില്‍ ബുധനാഴ്ച നടന്ന റാലിയിലായിലാണ് സയ്ദിന്റെ ഭീഷണി. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മൂഖ്യസൂത്രധാരനാണ് സയ്ദ്.
പത്താന്‍കോട്ടിലെ ഒരു ആക്രമണം മാത്രമാണ് നിങ്ങള്‍ കണ്ടത്. കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. കശ്മീരിന്റെ മോചനം വരെ യുദ്ധം തുടരും. തങ്ങള്‍ ജിഹാദിന് തയ്യാണെന്നും സയ്ദ് റാലിയില്‍ പറഞ്ഞു.

മുംബൈ ആക്രമണത്തിനു ശേഷമാണ് ജെ.യു.ഡിയെ രാജ്യാന്തര ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സയ്ദിന്റെ ഇന്നലത്തെ സമ്മേളനത്തിനു പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ സുരക്ഷാസേന.

Share this news

Leave a Reply

%d bloggers like this: