പിഎസ്‌സി വിവരാവകാശത്തിന്റെ പരിധിയില്‍

 

ന്യൂഡല്‍ഹി: പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധി ചോദ്യംചെയ്തു പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണു സുപ്രീംകോടതി വിധി. ജസ്റ്റീസ് എം.വൈ. ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ഹര്‍ജിയില്‍ വിധി പറഞ്ഞത്.

2011-ലാണ് പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി പിഎസ്‌സി തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിവരാവകാശ പരിധിയില്‍ വന്നാല്‍ ചെലവു കൂടുമെന്നും പിഎസ്‌സി വാദിച്ചു. എന്നാല്‍, പിഎസ്‌സിവാദങ്ങള്‍ എല്ലാം സുപ്രീംകോടതി തള്ളി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വന്നാലെ പിഎസ്‌സിക്കു വിശ്വാസ്യത ഉണ്ടാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണ്ടെന്നും അവരുടെ സുരക്ഷയ്ക്ക് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: