പഠാന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് ഹാഫിസ് സയ്യിദ്

 

ഇസ്ലാമാബാദ്: പഠാന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് ഹാഫിസ് സയ്യിദ്. പാക് അധീന കശ്മീരില്‍ നടന്ന റാലിയിലാണ് ഹഫീസ് സയ്യിദ് ഇത്തരം പരാമര്‍ശം നടത്തിയത്. ജമാ അത് ഉദ്ദുവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമാണ് ഹാഫിസ് സയ്യിദ്.

ഇന്ത്യയും ഇസ്രയേലും പാക് അണ്വായുധങ്ങളുടെ പരിധിക്കുള്ളിലാണെന്ന് ഹാഫിസ് സയ്യിദ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സയ്യിദിന്റെ പുതിയ പരാമര്‍ശം. ഇന്ത്യപാക് സമാധാനചര്‍ച്ചകളെ മന്ദീഭവിപ്പിക്കുക എന്ന ഉദ്ദേശത്തോടയാണ് ഹാഫിസ് സയ്യിദിന്റെ ഓരോ പ്രസ്താവനയും.

-എജെ-

Share this news

Leave a Reply

%d bloggers like this: